Latest NewsKeralaNews

ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ഈ മാസം അവസാനം കാസർഗോഡ് നിന്ന് തുടങ്ങുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിക്കുകയുണ്ടായി. നേരത്തെ ഫെബ്രുവരി 1 നാണ് യാത്ര തുടങ്ങാന്‍ തീരുമാനിക്കുകയുണ്ടായത്. ജനുവരി 31 വൈകിട്ട് 4 മണിക്ക് തുടങ്ങുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ്. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button