NattuvarthaLatest NewsKeralaIndiaNews

പിഎം കിസാന്‍ സമ്മാന്‍ നിധി; 15,163 പേര്‍ പണം കൈപ്പറ്റിയത് അനർഹമായി, കേരളത്തിൽ നിന്നും 36.7 ലക്ഷം അപേക്ഷകർ- കണക്കുകൾ

മുഴുവന്‍ പണവും തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനർഹരായ നിരവധിയാളുകളാണ് കേരളത്തിൽ പണം സ്വീകരിച്ചിരിക്കുന്നത്. അനർഹരായി കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. 15,163 പേരാണ് നിലവിൽ അനർഹരാണെന്ന് കണ്ടെത്തിയത്.

ചെറുകിട കൃഷിക്കാർക്ക് അനുവദിച്ചിട്ടുള്ള ഈ പണം സംസ്ഥാനത്ത് വലിയതുക ആദായനികുതി നല്‍കുന്നവരും മേടിച്ചെടുത്തതായി തെളിഞ്ഞതോടെയാണ് പണം തിരിച്ച് മേടിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

Also Read: ഉദുമ വിവാദം :കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല ; പിന്തുണച്ച് മുഖ്യമന്ത്രി

ആദായനികുതി നല്‍കുന്നവര്‍ പിഎം കിസാന് അപേക്ഷിക്കാന്‍ പാടില്ലെന്ന് പദ്ധതി വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്. അത് പാലിക്കാതെയും പണം കൈപ്പറ്റിയവരുണ്ട്. അനര്‍ഹര്‍ പണം ബാങ്കില്‍ നിന്ന് തുക പിന്‍വലിച്ചതിനാല്‍ അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നതിനെക്കുറിച്ച്‌ വകുപ്പില്‍ വ്യക്തതയില്ല.

കര്‍ഷകര്‍ക്കു വേണ്ടി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി നിലവില്‍ വന്നത്. 2018 സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം ആളുകളാണ് പണം ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് പിഎം കിസാനില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവരില്‍ കൂടുതല്‍ പേര്‍ തൃശൂരാണ് 2384 പേർ. ഏറ്റവും കുറവ് പത്തനംതിട്ടയിലും (574.

shortlink

Related Articles

Post Your Comments

Related Articles


Back to top button