News

മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികളായ സ്ത്രീകളെയും മോശക്കാരാക്കി; മഹത്തായ ഭാരതീയ അടുക്കളയ്ക്കെതിരെ യുവതി

ഹിന്ദുക്കളെ അപമാനിച്ചു; മഹത്തായ ഭാരതീയ അടുക്കള വിശ്വാസികളെ മുറിവേൽപ്പിക്കുമ്പോൾ

ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ മഹത്തായ ഇന്ത്യൻ അടുക്കള. സിനിമയുടെ രണ്ടാം പകുതി ശബരിമല- ആർത്തവ താരതമ്യപ്പെടുത്തൽ ആണ്. ഹിന്ദുക്കളെയും അയ്യപ്പ വിശ്വാസത്തേയും സിനിമ താറടിച്ച് കാണിക്കുകയാണെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു. ഇപ്പോഴിതാ, മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികളായ സ്ത്രീകളെയും മോശക്കാരാക്കിയെന്ന് പറയുകയാണ് ആതിര പി പുലയർ എന്ന യുവതി.

സിനിമ പാരഡിസോ ക്ളബ്ബ് എന്ന സിനിമാ ഗ്രൂപ്പിലാണ് യുവതി സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ശബരിമല വിഷയത്തെ ഒരു വിവാദത്തിൽ വലിച്ചിഴച്ചു എന്നതിൽ ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് ദുഃഖമുണ്ടെന്ന് യുവതി കുറിക്കുന്നു. ഗ്രൂപ്പിൽ ആതിര പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

Also Read: 17-കാരിക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം; സംഭവം കേരളത്തിൽ

മുൻപ് ടേക്ക് ഓഫ് എന്ന സിനിമയിൽ പാർവതിക്ക് ആസിഫലിയുടെ വീട്ടിൽ ഏറ്റ സംഭവങ്ങൾ കാട്ടിയതിന് ആ സിനിമ തന്നെ വൻ വിമർശനം നേരിട്ടു. അത് ഇസ്ലാമോഫോബിയ ആണെന്ന രീതിയിൽ. ഒടുവിൽ പാർവതി തന്നെ അത് ഇസ്ലാമോഫോബിയ ആണെന്നും ഇനിമേലിൽ അങ്ങനെ ഉള്ള പടങ്ങൾ ചെയ്യില്ലെന്നും ഏറ്റുപറഞ്ഞു. അന്ന് ഈ ഗ്രൂപ്പിൽ തന്നെ പലരും അത് സ്റ്റീരിയോ ടൈപ്പിംഗ് ആണെന്ന് പറഞ്ഞിരുന്നു. ആ സിനിമയെ എതിർത്തു ഈ ഗ്രൂപ്പിൽ തന്നെ ഒട്ടേറെ വിമർശനങ്ങൾ വന്നിരുന്നു.

മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയെ എതിർത്തും അനുകൂലിച്ചും ഒത്തിരി റീവ്യൂകൾ കണ്ടു. ഞാൻ മുഴുവനായി എതിർക്കുന്നോ അനുകൂലിക്കുന്നോ ഇല്ല. നിമിഷയുടെ കഥാപാത്രത്തിന് ആദ്യ പകുതിയിൽ ഭർത്താവിന്റെ വീട്ടിൽ ഏൽക്കേണ്ടി വന്ന പോലെയുള്ള കാര്യങ്ങൾ പല വീടുകളിലും ഉള്ളത് ആണ്. പല വീടുകളിലും പത്രം കഴുകുന്നത് മൊത്തത്തിൽ തന്നെ സ്ത്രീകൾ ആണ്. അവനവൻ കഴിച്ച എച്ചിൽ പാത്രം പോലും പല ആണുങ്ങളും കഴുകാറില്ല. ചില വീട്ടുകാർ ഭാര്യക്ക് താല്പര്യം ഉണ്ടെങ്കിൽ പോലും അവളെ ജോലിക്ക് വിടാറില്ല. എങ്കിലും അത്തരം വീട്ടുകാർ ഇപ്പോൾ കുറവാണ് .

Also Read: മകളെ കൊലപ്പെടുത്താന്‍ മാതാവിന്റെ വക മൂന്ന് പേര്‍ക്ക് കൊട്ടേഷന്‍ ; സംഭവിച്ചത് ഇങ്ങനെ

എന്നാൽ സിനിമയുടെ രണ്ടാം പകുതി ശബരിമല- ആർത്തവ താരതമ്യപ്പെടുത്തൽ ആണ്. ഞാൻ ഒരു ശബരിമല വിശ്വാസി ആണ്. ശബരിമലയെ വിവാദങ്ങളിൽ പെടുത്താൻ ആഗ്രഹിക്കാത്ത ആൾ ആണ്. 2018ലെ സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നു. റീവ്യൂവിൽ വിധി മാറും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ വീട്ടുകാർ, എന്റെ അച്ഛനും വല്യച്ഛനും മാമനും സഹോദരനും ഒക്കെ എല്ലാ വർഷവും ശബരിമലയിൽ ചെല്ലാർ ഉണ്ട്. ഇത്തരത്തിൽ ഉള്ള മാറ്റി നിർത്തൽ ഒന്നും എന്റെ വീട്ടിൽ ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഉണ്ടായിട്ടില്ല. ഒരുപക്ഷേ 30-50 വർഷം മുന്നേ ഉണ്ടായിരുന്നിരിക്കാം. ആർത്തവം ഉള്ള സമയത്ത് സ്ത്രീകൾക്ക് ഇരിക്കാൻ വേണ്ടി പഴയ വീടുകളിൽ ഒരു മുറി ഉള്ളത് ആയി കേട്ടിട്ടുണ്ട്. പഴയ ചില വീടുകളിൽ അത്തരം മുറികൾ വീടിന് പുറത്ത് ആയിരുന്നു എന്നും കേട്ടിട്ടുണ്ട്.

പക്ഷേ 1990ന് ശേഷം പണിയുന്ന വീടുകളിൽ അത്തരം മുറികൾ ഉണ്ടാകാറില്ല. അതുപോലെ മാല ഇട്ടാൽ സ്വാമിമാർ ബ്രഹ്മചര്യം പാലിക്കുന്നവർ ആയിരിക്കും. ആ കാലഘട്ടത്തിൽ ചിലർ ഭാര്യ കിടക്കുന്ന മുറിയിൽ നിന്ന് മാറി കിടക്കാറുണ്ട്. സ്വാമിമാർ രജസ്വല ആയ സ്ത്രീകളെ തൊടാറില്ല എന്നത് സത്യമാണ്. പക്ഷേ തൊട്ടാൽ ചാണകം തിന്നണം എന്നൊക്കെ പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. ശബരിമല വിഷയത്തെ ഒരു വിവാദത്തിൽ വലിച്ചിഴച്ചു എന്നതിൽ ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് ദുഃഖം ഉണ്ട്. ഏതെങ്കിലും ഇടത്ത് സ്ത്രീകൾ ഇതിൽ പറഞ്ഞപോലെ അടിച്ചമർത്തപ്പെടുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ എനിക്ക് അറിയുന്ന ഇടത്ത് ഒന്നും ഇല്ല.

Also Read: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ശിവസേന

2018ൽ വിധി വന്നപ്പോൾ ആ വിധിയെ പലരും എതിർക്കുകയും അനുകൂലിക്കുകയും ചെയ്തിരുന്നു. ഇടതു പക്ഷക്കാർ വിധിയെ അനുകൂലിക്കുകയും വിധി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ വലതു പക്ഷക്കാർ വിധിയെ ശക്തമായി എതിർത്തു. അന്ന് അനുകൂലിച്ചവർ ഈ സിനിമയെയും അനുകൂലിക്കുന്നു. ആഹ്ലാദിക്കുന്നു. 2019 തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം പിന്നിൽ പോയതിന് ശേഷം ഈ വിധി നടപ്പിലാക്കാൻ ഇടതു പക്ഷം തന്നെ താൽപ്പര്യം കാണിച്ചിട്ടില്ല. അതിൽ വിധിയെ അനുകൂലിച്ചവർക്ക് നിരാശ ഉണ്ട്. അതുകണ്ട് തന്നെ അവർ ഈ സിനിമക്ക് പൊസിറ്റിവ് റീവ്യൂകളും ഹൈപ്പും കൊടുക്കുന്നു. ഈ ഗ്രൂപ്പിൽ കൂടുതലും ഇടത്തുപക്ഷക്കാർ ആയത് കൊണ്ട് ഈ ഗ്രൂപ്പിൽ ഇതിന് വൻ സ്വീകാര്യത ഉണ്ടാകുന്നു.

Also Read: ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു; മമത ഒരു മുസ്‌ലിം തീവ്രവാദിയാണെന്ന് ബിജെപി

അന്ന് എതിർത്തവർ ഈ സിനിമയിലെ ചില ഭാഗങ്ങളെ എതിർക്കുന്നു. കുരു പൊട്ടിക്കുന്നു. ശബരിമല വിഷയത്തെ ഈ രീതിയിൽ കാണിച്ചതിനോട് ആണ് എതിർപ്പ്. മാത്രമല്ല ഇതിൽ സ്വാമിയെ അഴുക്കു വെള്ളം എറിയുന്ന സീൻ ഉണ്ട്. മാത്രമല്ല അന്ന് സമരം ചെയ്തവരെ വില്ലൻ ആക്കി കാണിക്കുന്ന സീൻ ഉണ്ട്. ഇതൊക്കെ കാണുമ്പോൾ വിഷമം ഉണ്ട്. സിനിമയിലെ പല കാര്യങ്ങളും exaggerated ആണ്. അല്ലെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണ്. അതിന് ഭാരതീയ അടുക്കള എന്നൊക്കെ generalizd ചെയ്തത് ശരിയായില്ല. ഇത് ഒരു തരം സ്റ്റീരിയോടൈപ്പിങ് ആണ്. ശബരിമല വിശ്വാസികൾ മൊത്തം ഇങ്ങനെ ആണ് എന്നുള്ള സ്റ്ററെക്കോട്ടൈപ്പിങ് ശബരിമല വിഷയം വിവാദം ആക്കരുത് എന്ന് അഭിപ്രായം ഉള്ളയാൾ ആണ് ഞാൻ. അതികൊണ്ട് തന്നെ ഈ സിനിമയിലെ രണ്ടാം പകുതിയെ എതിർക്കുന്നു. സിനിമയിൽ ഒരു രാഷ്രീയമുണ്ട്.

ഈ സിനിമയിൽ സുരാജിനെയോ അച്ഛനെയോ മാത്രം വില്ലന്മാരായി കാണിച്ചിരുന്നെങ്കിൽ എതിർക്കുമായിരുന്നില്ല. പക്ഷേ മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികൾ ആയ സ്ത്രീകളെയും മോശം ആയി കാണിച്ചു. സുരാജിന്റെ വീട് സമൂഹത്തിന്റെ കണ്ണാടി ആക്കി കാണിച്ചു. മലിനജലം സ്വാമിമാരുടെ ദേഹത്ത് ഒഴിച്ചത് പ്രതീകാത്മകം ആയാണ്. ഇതാണ് സ്റ്റീരിയോ ടൈപ്പിങ്.

വാൽ: സിനിമയിൽ രാഷ്ട്രീയം ഉള്ള സ്ഥിതിക്ക് സിനിമയോടുള്ള എതിപ്പും അനുകൂലവും ഒക്കെ രാഷ്ട്രീയമായിരുക്കും. രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും അഡ്മിന്മാർ ഈ പോസ്റ്റ് അപ്പ്രൂവ് ചെയ്യും എന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button