![](/wp-content/uploads/2021/01/crime-2.jpg)
ഒഡീഷ : മകളെ കൊലപ്പെടുത്താന്‍ മാതാവ് മൂന്ന് പേര്‍ക്ക് കൊട്ടേഷന്‍ നല്‍കി. ഒഡീഷയിലെ ബാലസോറിലാണ് സംഭവം നടന്നത്. സുകുരി എന്ന 58-കാരിയാണ് തന്റെ 36-കാരിയായ മകള്‍ ഷിബാനി നായകിനെ കൊല്ലാന്‍ 50000 രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്. 32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികള്‍ക്കുമാണ് മാതാവ് കൊട്ടേഷന്‍ നല്‍കിയത്.
വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴില്‍. ഇതുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പ്രശ്‌നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു കൊട്ടേഷന്‍ നല്‍കിയത്. ജനുവരി 12നാണ് ഷിബാനി കൊല്ലപ്പെട്ടത്. ഷിബാനിയുടെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവ് കുടുങ്ങിയത്. സംഭവത്തില്‍ സുകുരിയെയും കൊല നടത്തിയ പ്രമോദ് ജേനയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments