കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്തിടെ മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വയോധിക നേരത്തെ ഒപ്പിട്ട് വച്ചിരുന്ന ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ ബന്ധുക്കള്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. വീട്ടുജോലിക്കാരുടെ ജീവിതരീതിയില്‍ വന്ന മാറ്റമാണ് സംശയതിനു കാരണമായത്.
കൊല്‍ക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അടുത്തിടെയാണ് വയോധിക മരിച്ചത്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയാണ് 29ലക്ഷം രൂപ തട്ടിയെടുത്തത്. വയോധിക നേരത്തെ ഒപ്പിട്ട് വച്ചിരുന്ന ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നിരിക്കുന്നത്. വീട്ടുജോലിക്കാരിയുടെ ജീവിതരീതിയില്‍ വന്ന മാറ്റമാണ് വയോധികയുടെ ബന്ധുക്കള്‍ക്ക് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു ഉണ്ടായത്.
വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുടെ മകനെയും സഹോദരനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വീട്ടുജോലിക്കാരി പണം മുഴുവന്‍ മകന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. പണം തിരിച്ചുപിടിച്ചതായി പൊലീസ് പറയുന്നു.
Post Your Comments