Latest NewsIndiaNews

രാമക്ഷേത്ര നിർമ്മാണ ധനസമാഹരണ റാലിയ്ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം

അഹമ്മദാബാദ് : അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ധനസമാഹരണ റാലിയ്ക്ക് നേരെ  മതമൗലികവാദികളുടെ ആക്രമണം. ഗുജറാത്തിലെ. കച്ച് ജില്ലയിലെ ഗാന്ധിധാം ഗ്രാമത്തിൽ നടന്ന റാലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ സാധു ഗ്രാമത്തിൽ നടന്ന റാലിയ്ക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായി. ഗാന്ധിധാമിൽ മതമൗലികവാദികൾ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. ഒരു വീടിനും രണ്ട് ഓട്ടോറിക്ഷയ്ക്കും അക്രമികൾ തീവെച്ചു.

മേഖലയിലെ ക്രമസമാധാനം പുനസ്ഥാപിക്കാനായി പോലീസിന് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകങ്ങൾ പ്രയോഗിക്കേണ്ടിയും വന്നു. ആക്രമണങ്ങളുടെ മറവിൽ കലാപത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. റാലിയ്ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായതായി കച്ച് എസ് പി മയൂർ പാട്ടൂൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button