Latest NewsKeralaNewsCrime

പു​ഴ​യി​ൽ കു​ളി​ക്കു​മ്പോ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മർദ്ദിച്ചെന്ന പരാതിയുമായി ആ​രോ​ഗ്യ​വ​കു​പ്പ് ജീവനക്കാരൻ

കേ​ള​കം: രാ​മ​ച്ചി​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കു​മ്പോ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മർദ്ദിച്ചെന്ന പരാതിയുമായി റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ് ജീവനക്കാരൻ രംഗത്ത് എത്തിയിരിക്കുന്നു. കെ. ​കു​ങ്ക​ൻ പൊ​രു​ന്ന​യി​ൽ എന്ന വിരമിച്ച സർക്കാർ ജീവനക്കാരനാണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ഴ​യി​ൽ കു​ളി​ച്ച​തി​ന് തന്നെ മർദിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ന​വം​ബ​ർ 27ന് ​രാ​മ​ച്ചി​യി​ലെ പ​റ​മ്പി​ൽ റ​ബ​ർ ടാ​പ്പ് ചെ​യ്ത് പാ​ലെ​ടു​ത്ത​ശേ​ഷം പു​ഴ​യി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ഞ്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും, മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെന്നാണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്.

സംഭവം നടന്ന അടുത്ത ദി​വ​സം ത​ന്നെ കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ ഒ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാരൻ ആരോപിക്കുകയുണ്ടായി. ഇപ്പോൾ മു​ഖ്യ​മ​ന്ത്രി​ക്കും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button