ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതിനാലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത് കൊണ്ടാണ് ഉദ്ഘാടനം ഇത്രയും വൈകിയതെന്നും ഇനി ഒരു മാസം കൂടിയേ കാത്തിരിക്കുകയുള്ളുവെന്നും സുധാകരൻ വ്യക്തമാക്കി.
‘ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മാസം കൂടിയേ ഇനി കാത്തുനില്‍ക്കാനാകൂ. ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും രണ്ട് മാസമായി വിവരമൊന്നും ഇല്ല. ഒരു മാസം കൂടി കാക്കും അതുകഴിഞ്ഞ് വന്നില്ലെങ്കില്‍ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും.’ മന്ത്രി പറഞ്ഞു.
Also Read: ജനതാദൾ വിദ്യാര്‍ഥി വിഭാഗം നേതാവിനെ വെടിവച്ചു കൊല്ലാൻ ശ്രമം
നവംബറിലാണ് ആലപ്പുഴ ബൈപ്പാസ് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ച് മിനിസ്റ്ററി ഒഫ് സര്‍ഫസ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് കത്ത് വന്നത്. ഉടൻ തിരിച്ച് വിളിച്ച് സന്തോഷം അറിയിച്ചു. പക്ഷേ, അതിനുശേഷം വിവരമൊന്നുമുണ്ടായില്ല. ഉദ്ഘാടന തീയതി എത്രയും പെട്ടെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തേണ്ടി വരും. – മന്ത്രി വ്യക്തമാക്കി.
Post Your Comments