Latest NewsIndiaNews

ബിജെപി എംഎൽഎ കെ.ജി ശങ്കർ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

കാരയ്ക്കൽ : പുതുച്ചേരി ബിജെപി എംഎൽഎ കെ.ജി ശങ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. . ബിജെപി പുതുച്ചേരി യൂണിറ്റ് ട്രഷറർ കൂടിയായിരുന്നു അദ്ദേഹം.
നിയമസഭയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാമനിർദ്ദേശം ചെയ്ത മൂന്ന് പേരിൽ ഒരാളാണ് ശങ്കർ. 2017 ജൂലൈ അഞ്ചിനാണ് അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരിയുടെ വികസനത്തിനായി അമൂല്യമായ സംഭാവന നൽകിയ വ്യക്തിയായിരുന്നു ശങ്കറെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.

പുതുച്ചേരിയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് ശങ്കർ. അദ്ദേഹത്തിന്റെ വിയോഗം അതിയായ ദു:ഖമുളവാക്കുന്നു. ദു:ഖത്തിൽ കുടുംബത്തോടൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button