ഇന്ന് നടക്കാനിരിക്കുന്ന മുട്ടേൽ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി സി.പി.ഐ(എം) കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും അഭിവാദ്യമര്‍പ്പിച്ച് ഇട്ട പോസ്റ്ററിൽ സ്ഥലം എം എൽ എയുടെ ഫോട്ടോ മാത്രമില്ല. ഇതോടെ, കായംകുളത്ത് സി.പി.എമ്മിൽ വീണ്ടും വിഭാഗീയതയെന്ന ആക്ഷേപം ഉയരുന്നു.
സി.പി.ഐ(എം) പങ്കുവെച്ച പോസ്റ്റിൽ സ്ഥലം എം.എല്‍.എ യു പ്രതിഭയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്ന് ഏരിയാ കമ്മറ്റിയുടെ പേജില്‍ പ്രതിഭയെ അനുകൂലിക്കുന്നവർ പ്രതിഷേധം അറിയിച്ചു. പ്രതിഷേധം ശക്തമായപ്പോൾ പഴയ പോസ്റ്റർ പിൻവലിച്ച് പോസ്റ്ററിനു താഴെ മൂലയ്ക്ക് പ്രതിഭയെ കൂടി ഉൾപ്പെടുത്തി സി.പി.ഐ(എം) പുതിയ പോസ്റ്റർ പോസ്റ്റ് ചെയ്യുകയായിരുന്നു.
എട്ടു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലം ഇന്ന് വൈകിട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് മുട്ടേല്‍ പാലം.
Post Your Comments