KeralaLatest NewsNews

സംസ്ഥാനത്തെ മദ്യവില, തീരുമാനം അറിയിച്ച് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില സംബന്ധിച്ച് തീരുമാനം അറിയിച്ച് എക്സൈസ് മന്ത്രി . മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യവില കുറയ്ക്കുന്നത് കാര്യം പരിഗണനയിലുണ്ടെന്നും നികുതി ഇളവ് നിര്‍ദേശം പരിഗണിക്കുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധനയാണ് അനുവദിച്ചത്.

Read Also : കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനുശേഷം 42 ദിവസം മദ്യം തൊടരുത്, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ തെറ്റോ ?

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന മൂലമാണ് മദ്യവില വര്‍ധിപ്പിക്കാന്‍ കാരണമെന്നും നികുതി കുറച്ചുകൊണ്ട് മദ്യവില നിയന്ത്രിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയച്ചു. മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന മദ്യനികുതി. മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ സ്പിരിറ്റിന്റെ വില കൂടിയത് കണക്കിലെടുത്താണ് വിതരണക്കാര്‍ മദ്യവില വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
നിലവില്‍ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി ഏഴു ശതമാനം വര്‍ധനയാണ് ബെവ്കോ ഉയര്‍ത്തിയിരുന്നു. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്ട്രോങ്, പ്രീമിയം, ഡീലക്സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് വില വര്‍ധന അനുവദിക്കില്ലെന്നാണ് തീരുമാനം. ബിയര്‍, വൈന്‍ എന്നിവയ്ക്ക് വില വര്‍ധിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button