തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിൻ്റ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായി കോളേജ് അധ്യാപികയുടെ വിമർശനം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് അധ്യാപിക ആതിര പ്രകാശ് ആണ് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു. അധ്യാപകര്‍ 2006 ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നായിരുന്നു വിമർശനം. എന്നാൽ അധ്യാപികയുടെ കമന്റിന് മന്ത്രിയും മറുപടി നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിതച്ചതല്ലേ കൊയ്യൂ എന്നും അദ്ദേഹം പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായെന്താണുള്ളതെന്ന് അധ്യാപിക തിരിച്ചു ചോദിച്ചു. ഇതിനിടെ മന്ത്രി എതിരാളികള്‍ക്കെതിരെ നടക്കുന്നയത്രയും മോശമാണോ ഈ കമന്റെന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്.
കേരള ബജറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടമാണ് എന്നാണ് എഫ്ബി പോസ്റ്റില്‍ മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. മേഖലയിൽ തന്റെ കാലത്തുണ്ടായ നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments