ന്യൂഡല്‍ഹി : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള നൂറിലേറെ വിമാനങ്ങള്‍ വൈകി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും പരിസരത്തും പൂജ്യം മീറ്ററാണു കാഴ്ച പരിധി രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80-ല്‍ ഏറെ വിമാനങ്ങളും മറ്റ് സ്ഥലങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള 50ല്‍ ഏറെ വിമാനങ്ങളും വൈകിയെന്നു അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് അടക്കമുള്ള വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി. ഉച്ചയ്ക്ക് 2.30ന് കൊച്ചിയിലേക്കു ഷെഡ്യൂള്‍ ചെയ്ത വിസ്താര വിമാനം 4.30നാണ് പുറപ്പെട്ടത്. ഡിസംബര്‍ 8നും ഈ മാസം ഒന്നിനും ഡല്‍ഹിയില്‍ കാഴ്ച പരിധി പൂജ്യം മീറ്ററായിരുന്നു. നഗരത്തില്‍ ഇന്നലെ 6.6 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില.
Post Your Comments