KeralaLatest NewsNews

കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനുശേഷം 42 ദിവസം മദ്യം തൊടരുത്, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ തെറ്റോ ?

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം മദ്യം ഉപേക്ഷിക്കണം എന്നതരത്തില്‍ നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാക്‌സിനെടുത്താല്‍ തുടര്‍ന്നുള്ള 42 ദിവസം മദ്യം കഴിക്കരുതെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചില മെസേജുകളില്‍ 31 ദിവസത്തേക്ക് മദ്യപാനം വേണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

Read Also : സ്വയം കുത്തിവെപ്പ്; യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു; അപൂർവ്വ രോഗത്തിൽ ഞെട്ടി രാജ്യം

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാല്‍, കോവിഡ് വാക്‌സിന്‍ സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.

കോവിഡ് പോസിറ്റീവ് ആയ വ്യക്തി അതറിയാതെ വാക്‌സിന്‍ സ്വീകരിച്ചാല്‍ പ്രശ്‌നമുണ്ടോ എന്നാണ് സംശയങ്ങളിലൊന്ന്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് പരിശോധന നടത്താത്ത ആള്‍ പോസിറ്റീവ് ആണെങ്കിലും കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. അതേസമയം പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാക്‌സിന്‍ നല്‍കില്ല.

നിലവില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മൂന്നാം ഘട്ടത്തിലാണു പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാവുക. എന്നാല്‍ മൂന്നാംഘട്ട വാക്‌സിന്‍ വിതരണം സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ രജിസ്‌ട്രേഷന്‍ പോലുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചവര്‍ക്കെല്ലാം രണ്ടാമത്തെ ഡോസും കിട്ടുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button