ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി പേർ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്ത് സംഭാവന പരിഗണിച്ചാണ് വീരേന്ദ്രകുമാറിന് സ്മാരകം പണിയാൻ 5 കോടി അനുവദിച്ചതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ ചോദിക്കുന്നു.
Also Read: ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഗാര്‍ഹിക പീഡനം നേരിട്ടത് പുരുഷൻമാർ; റിപ്പോർട്ടുകൾ പുറത്ത്
സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍, എന്ത് സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചുകോടി രൂപ അനുവദിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിആര്‍പി ഭാസ്‌കര്‍ ചോദിക്കുന്നു. രണ്ട് പ്രമുഖ വാരികകളുടെ പത്രാധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്.ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ടെന്ന് അദ്ദേഹം പറയുന്നു.
Also Read: സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി അപകടം; 6മരണം,നിരവധിപേർക്ക് പരിക്ക്
‘നാടിനും നാട്ടാര്‍ക്കും എം.പി.വീരേന്ദ്രകുമാര്‍ നല്‍കിയ എന്ത് സംഭാവന പരിഗണിച്ചാണ് സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരളസര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവദിച്ചത്?
സാധാരണയായി ജാതിമത നേതാക്കളെ പ്രീണിപ്പിക്കാനാണ് മുന്നണിസര്‍ക്കാരുകള്‍ ഇത്തരം ദാന കര്‍മ്മങ്ങള്‍ നടത്തുക. പിണറായി സര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന്റെ അമ്പലത്തിനു നല്‍കിയ ദാനം ഉദാഹരണം. വീരാര്‍ച്ചനയെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. അദ്ദേഹം ജൈനനാ യിരുന്നു. ആ സമുദായത്തിന് കേരളത്തില്‍ ഒരു വോട്ട് ബാങ്കില്ല.
https://www.facebook.com/brp.bhaskar/posts/10158046141980662
Post Your Comments