Latest NewsNewsIndia

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി

കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ പ്രചാരണം ഊർജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ” പരിവർത്തനം “എന്ന ആശയത്തിൽ സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

294 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് ഫെബ്രുവരിയിൽ രഥയാത്രകൾ നടത്തുക. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്ത യോഗത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാന നേതാക്കളുമായി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്തു.

294 മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് രഥയാത്രകളാണ് പാർട്ടി നടത്തുക. ദേശീയ നേതാക്കളാണ് യാത്രകൾക്ക് നേതൃത്വം നൽകുന്നതെന്നും പാർട്ടി വക്താവ് പറഞ്ഞു. യാത്രകളുടെ റൂട്ടിന്റെ കാര്യത്തിലും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button