KeralaLatest NewsNews

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ; ഒരു വര്‍ഷത്തിന് ശേഷം യുവതി അറസ്റ്റില്‍

പോക്സോ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്

തൃശൂര്‍ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം യുവതി അറസ്റ്റില്‍. വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി(24)യാണ് അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിരാമി പെണ്‍കുട്ടിയെ മരിയ്ക്കുന്നതിന് മുമ്പ് പീഡിപ്പിച്ചിരുന്നുവെന്നാണ് കേസില്‍ പറയുന്നത്. മരിച്ച പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധം അവസാനിപ്പിയ്ക്കണമെന്ന് യുവതി താക്കീത് നല്‍കിയിരുന്നു. ഇതോടെ പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിലും വ്യക്തമായിരുന്നു.

അഭിരാമിയ്ക്ക് മരിച്ച പെണ്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനിടയില്‍ ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. യുവതിയ്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button