തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ ശക്തി സമീപഭാവിയിൽ വലിയ തിരിച്ചടി നേരിടുമെന്ന് സാമ്പത്തിക അവലോകന സർവേ റിപ്പോർട്ട്. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗം കൂടുന്നതിനാൽ സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന വിഭാഗങ്ങളേക്കാൾ കുറവായിരിക്കുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഉത്തർപ്രദേശ്, ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Also related: തിയേറ്ററിൽ പകുതി ആളുകൾ കയറിയിട്ടും 3 ദിവസം കൊണ്ട് 100 കോടി നേടി മാസ്റ്റർ; തമിഴ്നാട്ടിൽ മാത്രം നേടിയത് 55 കോടി
അതേസമയം കാർഷിക മേഖലയിൽ സംസ്ഥാനത്ത് തൊഴിൽ കുറഞ്ഞുവരുന്നുവെന്നത് വലിയ പ്രശ്നമാണ്. 21.3 ലക്ഷം (16.7 %) തൊഴിലാളികൾ മാത്രമാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളികളിലെ ഈ വൈരുധ്യം തലവേദന സൃഷ്ടിക്കാനാണ് സാധ്യത. കാരണം ആകെയുള്ള തൊഴിലാളികളിൽ അധികവും കാർഷിക മേഖലയ്ക്ക് പുറത്തുള്ളവരാണ്. ഭാവിയിൽ ഈ അന്തരം വർദ്ധിക്കുകയും കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാനുള്ള പ്രവണത കുറഞ്ഞുവരികയും ചെയ്യും.
Also related: മൂന്ന് യുഎൻ കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം; അസ്വസ്ഥരായി പാകിസ്ഥാൻ
2001നും 2011നും ഇടയിലുള്ള കാലയളവിൽ സംസ്ഥാനത്ത് 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ ജനസംഖ്യ 1.1 ദശലക്ഷം വർദ്ധിച്ചു. ഈ വർദ്ധന അതേ കാലയളവിലെ തൊഴിലാളി വിഭാഗത്തിലെ ജനസംഖ്യയെക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.2017-2018 കാലയളവിൽ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെയും സെൻസസ് കണക്കുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 1.27കോടി തൊഴിലാളികളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പുരുഷന്മാരാണ്- 93.7 ലക്ഷം. 33.4 ലക്ഷം സ്ത്രീ തൊഴിലാളികളാണ്. ജനസംഖ്യാനുപാതികമായി തൊഴിൽ രംഗത്ത് ഉണ്ടാകേണ്ട പങ്കാളിത്തത്തിൽ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം.
Also related: ചത്തിയറ പാലം പുതുക്കിപ്പണിയാൻ രണ്ടരക്കോടി അനുവദിച്ചു
പുരുഷന്മാർ 50.5 ശതമാനം പങ്കാളിത്തം വഹിക്കുമ്പോൾ സ്ത്രീകളുടേത് വെറും 16.4 ശതമാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ ആകെയുള്ള സ്ഥിതിവിവര കണക്കുകളേക്കാൾ വളരെ കൂടുതലാണ്. 23.2 ശതമാനമാണ് കേരളത്തിലെ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക്.സംസ്ഥാനത്തെ ആകെ തൊഴിലാളികളിൽ 51.6 ശതമാനം പേരും സേവന മേഖലയിലാണ് തൊഴിലെടുക്കുന്നത്. സംസ്ഥാനത്തെ 33.4 ലക്ഷം സ്ത്രീ തൊഴിലാളികളിൽ ഭൂരിഭാഗവും അതായത് 19.7 ലക്ഷം പേരും സേവന മേഖലയിലാണ്. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിൽ 8.1 ലക്ഷമാണ് സ്ത്രീ തൊഴിലാളികളുള്ളത്.
Post Your Comments