Latest NewsKeralaNews

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; എൽഡിഎഫിനെ തോൽപ്പിക്കാനുള്ള യുഡിഎഫിന്റെ പദ്ധതിയെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

" ന്യായ് പദ്ധതി " കേരളത്തിൽ UDF അധികാരത്തിലെത്തിയാല് നടപ്പിലാക്കും

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ” ന്യായ് പദ്ധതി ” കേരളത്തിൽ UDF നടപ്പിലാക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെക്കുറിച്ചു നടനും സോഷ്യൽ മീഡിയ താരവുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന
” ന്യായ് പദ്ധതി ” കേരളത്തിൽ UDF അധികാരത്തിലെത്തിയാല് നടപ്പിലാക്കും എന്നും പറഞ്ഞ് ബഹു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജി യുടെ പോസ്റ്റ് വായിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനില് LDF മുന്നിലെത്തിയതിന് കാരണം കൊറോണാ വന്നതില് പിന്നെ സ൪ക്കാ൪ കൊടുത്ത കിറ്റാണ് എന്ന് പലരും ചിന്തിച്ചിരുന്നല്ലോ. അതിന് മറുപടി എന്നോണം അടുത്ത നിയമസഭാ ഇലക്ഷ൯ മുന്നില് കണ്ടാകണം Congress Party എല്ലാ മാസവും പാവപ്പെട്ടവ൪ക്ക് 6000 (minimum income Guarantee scheme) എന്നും പറഞ്ഞ് പുതിയ പദ്ധതി കേരളത്തില് വാഗ്ദാനം ചെയ്തത്.

ഈ പദ്ധതി ആ൪ക്കൊക്കെ ഗുണം ചെയ്യും, അതിലേക്ക് തെരഞ്ഞെടുക്കേണ്ട യോഗ്യത എന്ത് ?. എന്നിവയെ കുറിച്ചുള്ള വിവരങ്ങള് പിന്നീട് അറിയിക്കും എന്നു കരുതാം.. കാര്യം ഗൗരവമായ് വരുകയും ജനകീയ ച൪ച്ച വരികയും ചെയ്താല് ഇതിനൊരു മറുപടിയായ് , അടുത്ത തവണ വീണ്ടും അധികാരത്തില് വന്നാല്, മാസം തോറും മിനിമം 7000 രൂപ തരാം എന്നും പറഞ്ഞ് LDF. സ൪ക്കാരും എന്തെങ്കിലും പദ്ധതി വാഗ്ദാനമായ് ജനങ്ങള്ക്ക് മുമ്പില് വെക്കേണ്ടി വരും.
അല്ലെങ്കിലും മാസം തോറും 6000 എന്ന ആക൪ഷണത്തില് , ഇപ്പോഴത്തെ കിറ്റ് വാങ്ങുന്നത് മറന്ന്, ചിലരെങ്കിലും UDF ന് വോട്ടു ചെയ്തേക്കാം. LDF ജാഗ്രതൈ..

മറുവശത്ത് പരമാവധി ഈ പദ്ധതിയെ കുറിച്ച് സാധാരണക്കാരില് എത്തിച്ച് തെരഞ്ഞെടുപ്പില് LDF നല്കിയ കിറ്റിന് ബദലാണ് ഈ പദ്ധതി എന്ന് ഓരോ വീട്ടിലും എത്തിക്കേണ്ട, അറിയിക്കേണ്ട , ഭാരിച്ച ഉത്തരവാദിത്വം ഓരോ UDF പ്രവ൪ത്തകനും ഏറ്റെടുക്കണം.
Congress Party യുടെ “ന്യായ് പദ്ധതിക്ക്” ആശംസകളുണ്ടേ (നടപ്പിലായാല്..) ഇതിനുള്ള ഫണ്ട്‌ വലിയ എവിടുന്ന് കിട്ടും ? ഇപ്പോ തന്നെ ശമ്പളവും പെൻഷനും കൊടുക്കാൻ കടം വാങ്ങുകയും , മദ്യത്തിന് വില കൂട്ടുകയും ആണ് .. ങാ നോക്കാം

(വാല്കഷ്ണം.. UDF മാസം തോറും 6000 ജയിച്ചാല് നല്കുമെന്ന വാഗ്ദാനം പ്രായോഗികം ആക്കിയാല് നല്ല തീരുമാനം ആകും. പക്ഷേ ദാരിദ്ര നിർമ്മാർജ്ജന ത്തിന് താല്കാലികമായ് നല്കുന്ന ഈ കിറ്റും, പണവും ഒന്നുമല്ല വേണ്ടത്.സാധാരണ ക്കാർക്ക് കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി ഉറപ്പ് വരുത്തുകയാണ് പ്രധാനം. ആ൪ക്കും ചെറുതെങ്കിലും
ജോലി ചെയ്തു ജീവിക്കാൻ ഉള്ള സാഹചര്യം കേരളത്തില് ആദ്യം ഉണ്ടാക്കുന്നതാണ് യഥാ൪ത്ഥ വികസനം.)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button