Latest NewsIndiaNews

കർഷക സംഘടന നേതാവിന് എൻഐഎയുടെ നോട്ടീസ്; ഫണ്ട്​ കൈമാറിയവരും കുടുങ്ങും?

സമരം അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.

Also Read: കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകാനൊരുങ്ങി കുവൈറ്റ്

സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ്ങ് സിർസയ്ക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ്. കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ രാഷ്​ട്രീയ കിസാൻ മഹാസംഘ്​ നേതാവ്​ അഭിമന്യൂ കോഹർ ‘ദ ക്വിന്‍റ്​’ ഓ​ൺ​ലൈനിനോട്​ പറഞ്ഞു.

യു.എസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സിഖ്​ ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ്​ സ്വദേശികൾക്കെതിരെയാണ്​ എൻ.ഐ.എ ​എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button