കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.
സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ്ങ് സിർസയ്ക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ്. കർഷക സംഘടനകൾക്കും ഫണ്ട് കൈമാറിയവർക്ക് എൻ.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് അഭിമന്യൂ കോഹർ ‘ദ ക്വിന്‍റ്’ ഓൺലൈനിനോട് പറഞ്ഞു.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികൾക്കെതിരെയാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments