തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തട്ടിപ്പ് തുറന്നു പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി തൊഴിലാളി സംഘടനകള്‍. കെഎസ്‌ആര്‍ടിസിയുടെ ആസ്ഥാനം വരെ വാടകയ്ക്കു കൊടുത്തവരാണ് ജീവനക്കാരെ കുറ്റം പറയുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.
വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. കച്ചവടത്തില്‍ പങ്കുപറ്റുന്നവരെ തിരിച്ചറിയണം. തൊഴിലാളികളെ പിരിച്ചുവിടും എന്നു പറയുന്നവരെല്ലാം നേരത്തെ പോവുന്നതാണ് അനുഭവമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. എംഡിക്കെതിരെ നടപടി വേണമെന്ന് മാര്‍ച്ച നടത്തിയവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി അറിയിച്ചു.
read also:സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; ആറായിരത്തിനോട് അടുത്ത് ഇന്നും രോഗികൾ
തൊഴിലാളികള്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവരാണെന്ന വാദത്തോട് യോജിപ്പില്ലെന്ന് സിഐടിയു നേതാവായ എളമരം കരീം എംപി പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ എംഡി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
Post Your Comments