തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂപക്ഷമായതിനെ തുടര്‍ന്ന് പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന കെടിഡിഎഫ്‌സിയുടെ ചെയര്‍മാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്‌സിയും കെഎസ്‌ആര്‍ടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം.
READ ALSO: തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ
കെടിഡിഎഫ്‌സി നഷ്ടത്തിലായതിനു കാരണം കെഎസ്‌ആര്‍ടിസി ആണെന്ന തരത്തില്‍ ബി. അശോക് പത്രക്കുറിപ്പ് ഇറക്കിയത് വലിയ വാർത്തയായിരുന്നു. 2015-ല്‍ കെടിഡിഎഫ്‌സിയില്‍ നിന്നും കെഎസ്‌ആര്‍ടിസി 595 കോടി രൂപ കടം എടുത്തിരുന്നു. ഇത് 915 കോടിയായി തിരിച്ചടയ്‌ക്കണമെന്നു കെടിഡിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. ഭീകരമായ പലിശ ഈടാക്കി കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത് കെടിഡിഎഫ്‌സിയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ വിമര്‍ശനം.
Post Your Comments