
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് പുതുതായി വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,977 പേര്‍ രോഗമുക്തി നേടി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. നിലവില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് 2,11,033 പേരാണ് ചികിത്സയിൽ ഉള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,79715 ആയി ഉയര്‍ന്നു.
എന്നാൽ അതേസമയം പുതുതായി 15,158 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയിട്ടുണ്ട്. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 175 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,52,093 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments