മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അയ്യായിരത്തിന് മുകളില്‍ കൊറോണ വൈറസ് രോഗികള്‍. എന്നാൽ അതേസമയം ആന്ധ്രയില്‍ ഇന്ന് ആയിരത്തില്‍ താഴെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ടിയാരത്തില്‍ തഴെയുമാണ് കോവിഡ് രോഗികളുടെ എണ്ണം ഉള്ളത്.
മഹാരാഷ്ട്രയില്‍ ഇന്ന് 5,182 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 8,066 പേര്‍ക്കാണ് രോഗ മുക്തി നേടിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 115 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികള്‍ 18,37,358 ആയി ഉയർന്നു. ഇതുവരെയുള്ള കോവിഡ് രോഗ മുക്തി നേടിയത് 17,03,274 പേർ ആണ്. ഇന്ന് 115 പേര്‍ മരിച്ചതോടെ ആകെ മരണം 47,472 ആയി ഉയർന്നു. നിലവില്‍ 85,535 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്.
ആന്ധ്ര പ്രദേശില്‍ ഇന്ന് 664 പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 11 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,70,076 ആയിരിക്കുന്നു. 8,56,320 പേര്‍ രോഗ മുക്തരായി. ആകെ മരണം 7014. ആക്ടീവ് കേസുകള്‍ 6742 എണ്ണം ആണ്.
തമിഴ്‌നാട്ടില്‍ ഇന്ന് 1,416 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 14 പേര്‍ മരിച്ചു. മൊത്തം കേസുകള്‍ 7,86,163. മൊത്തം രോഗ മുക്തര്‍ 7,63,428. ആകെ മരണം 10,988 ആയി.
കര്‍ണാടകയില്‍ ഇന്ന് 1,446 പേര്‍ക്കാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13 മരണം. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,89,113. ഇതുവരെയുള്ള രോഗ മുക്തരുടെ എണ്ണം 8,52,584. ആക്ടീവ് കേസുകള്‍ 24,689. ആകെ മരണം 11,821.
Post Your Comments