Latest NewsKeralaNattuvarthaNews

പൂട്ടിക്കിടന്ന വീടു കുത്തിത്തുറന്ന് മോഷണം ; 48 പവൻ കവർന്നു

ഷീല കുടുംബസമേതം ഗൾഫിലാണ്

കോട്ടയം: ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു.മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീലയുടെ വീട്ടിൾ നിന്നാണ് 48 പവനോളം മോഷണം പോയത്. ഷീല കുടുംബസമേതം ഗൾഫിലാണ്.

വീട് നോക്കാനേൽപിച്ച യുവാവ് ഇന്നലെ എത്തിയപ്പോഴാണ് രണ്ട് ഗേറ്റുകളിൽ ഒന്നിന്റെ താഴ് തകർത്ത നിലയിൽ കണ്ടത്. അടുക്കളയുടെ ഭാഗത്തെ ഗ്രില്ലും തകർത്തിരുന്നു. തുടർന്നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പിന്നീട് ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് രാത്രി പത്തുമണിയോടെ പുത്തൻപുരയ്ക്കൽ വീട്ടിലെത്തി അന്വേഷണം നടത്തി. പിന്നീട് മീനടം സ്വദേശിയെ സ്റ്റേഷനിലെത്തിച്ചു മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button