തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന എം.ഡി ബിജു പ്രഭാകറിൻെറ വെളിപ്പെടുത്തലിന് പിന്നാലെ നടപടി എടുത്തിരിക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ അഴിമതി ആരോപണം നേരിടുന്ന കെ.എം ശ്രീകുമാറിനെ സ്ഥലംമാറ്റിയിരിക്കുകയാണ് ഇപ്പോൾ.
എറണാകുളം സോൺ അഡ്മിനിസ്ട്രേഷൻ ഓഫിസറായാണ് മാറ്റം നൽകിയിരിക്കുന്നത്. ശ്രീകുമാറിനെതിരെ 100 കോടിയുടെ അഴിമതി ആരോപണമാണ് ഉയർന്നത്. ശ്രീകുമാറിനെതിരെ കാരണംകാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2012-2015 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൃത്യവിലോപത്തിന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് കെ.എസ്.ആർ.ടി.സി എം.ഡി പറയുകയുണ്ടായി.
Post Your Comments