COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.42 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒൻപതുകോടി നാൽപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇരുപത് ലക്ഷം കടന്നിരിക്കുന്നു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു.

ഇന്ത്യയിൽ 1,05,43,659 കൊറോണ വൈറസ് രോഗ ബാധിതരാണ് ഉള്ളത്. 15,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 2,08,261 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേർ മരിച്ചു. 1,01,78,883 പേർ രോഗമുക്തി നേടിയത്.

ലോകത്ത് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. യുഎസിൽ രണ്ട് കോടി നാൽപത് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ നാല് ലക്ഷം കടന്നു. ഒരു കോടി നാൽപത്തി രണ്ട് ലക്ഷം പേർ രോഗമുക്തിനേടി.

കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. 2,08,291 പേരാണ് മരിച്ചത്. രാജ്യത്ത് എൺപത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. എഴുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി. ബ്രിട്ടനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button