കൊച്ചി : ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇക്കുറി മത്സര രംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍. സംസ്ഥാന നേതാക്കളെല്ലാം ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നിലപാടിനെ തള്ളിയാണ് എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നത്.
എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സര രംഗത്തുണ്ടായിരിയ്ക്കും. മുതിര്‍ന്ന നേതാവായതിനാല്‍ ഒ.രാജഗോപാല്‍ മത്സരിയ്ക്കണോയെന്ന് തങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം പരിഹരിയ്ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ സജീവമായി തന്നെ മത്സരരംഗത്തുണ്ടായിരിയ്ക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
Post Your Comments