KeralaNews

യുവതിയുടെ സ്വർണം മോഷ്ടിച്ച കേസ് ; സഹോദരൻ അറസ്റ്റിൽ

സഹോദരിയുടെ വീട്ടിൽനിന്ന് 57 പവൻ മോഷ്ടിച്ചതിന് അറസ്റ്റിൽ

കഴക്കൂട്ടം: പ്രവാസിയായ സഹോദരിയുടെ 57 പവൻ മോഷ്ടിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. മുങ്ങിയ കണിയാപുരം ചിറ്റാറ്റുമുക്ക് വയലിൽക്കട നർഗീസ് മൻസിലിൽ ഷാഹീദി (50)നെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലുള്ള പ്രവാസിയായ സഹോദരി വീടുപൂട്ടി നാട്ടിലേക്കു പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു ഷാഹിദ്.

എന്നാൽ മോഷണശേഷം വീട്ടിൽ സ്വന്തം മൊബൈൽഫോൺ മറന്നുവച്ചതാണ് ഷാഹീദിനെ കുടുക്കിയത്. പൊലീസ് അന്വേഷിക്കുമ്പോൾ ഗൾഫിലേക്ക് മടങ്ങാനായി ഷാഹീദ് ഹൈദരാബാദിലെത്തിയിരുന്നു. അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസിന്റെ സഹായത്തോടെ മോഷ്ടിച്ച സ്വർണത്തിൽ 52 പവൻ ചിറ്റാറ്റുമുക്കിലെ വീട്ടിൽ നിന്നു തമിഴ്നാട് പൊലീസ് കണ്ടെടുത്തു. കേരളത്തിലേക്കു കൊണ്ടുവരാൻ ഉപയോഗിച്ച കാർ വെഞ്ഞാറമൂടിനു സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button