ദുബായ്: പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡുകളായ സ്‌നിക്കേഴ്‌സ്, മാര്‍സ് എന്നിവ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. നെതര്‍ലന്‍ഡ്‌സില്‍ നിര്‍മ്മിച്ചവയാണ് പിന്‍വലിച്ചത്. ചോക്കലേറ്റില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി എന്ന വാര്‍ത്തയെ തുടര്‍ന്നാണിത്.
നെതര്‍ലന്‍ഡ്‌സില്‍ നിര്‍മ്മിച്ച സ്‌നിക്കേഴ്‌സ് മിനിയേച്ചര്‍, മാര്‍സ് മിനി, മാര്‍സ് മിനിയേച്ചേഴ്‌സ് എന്നിവയാണ് വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ അഞ്ച് മുതല്‍ 2016 ജനുവരി 18 വരെ ഉല്‍പ്പാദിപ്പിച്ചവയാണ് പിന്‍വലിച്ചിരിക്കുന്നത്. യു.എ.ഇ, ബഹറിന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ മാര്‍ക്കറ്റുകളിലാണ് മാര്‍സ് ജി.സി.സി ചോക്കലേറ്റുകള്‍ വിതരണം ചെയ്യുന്നത്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ചോക്കലേറ്റുകള്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ നിര്‍മ്മിച്ചവ വിപണിയില്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments