Latest NewsNewsLife Style

ആരോഗ്യത്തിന് തിളക്കം നല്‍കുന്നതിന് ഈ പോഷകങ്ങള്‍

സിലിക്കണ്‍ അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

പൊട്ടാസ്യം ശരീരത്തിന് വളരെയധികം ആവശ്യമായിട്ടുള്ള ഒരുഘടകം തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്.

read also: ആസ്‌ട്രോളജി പ്രകാരം ഇവയെ പരിപാലിച്ചാല്‍ സൗഭാഗ്യവും ആരോഗ്യവും ധനവും ലഭിക്കും

സൗന്ദര്യസംരക്ഷണത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് സിങ്ക്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ഏത് ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു സിങ്ക്. മുഖത്തുണ്ടാവുന്ന അലര്‍ജിയും മറ്റും പരിഹരിക്കാന്‍ ഇത് എന്തുകൊണ്ടും ഉത്തമമാണ്. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ശരീരത്തിന് പുറം മാത്രമല്ല അകത്തും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ അഴുക്കുകള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മഗ്നീഷ്യം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ ഇത്രയധികം സഹായിക്കുന്ന ധാതുക്കളില്‍ മുന്‍പനാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button