ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയം കളിച്ച് രാഹുലും പ്രിയങ്കയും. തലസ്ഥാനത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കൊപ്പമാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിലേക്ക് പ്രതിഷേധവുമായി പോയത്.
Read Also : ചൈനീസ് വാക്‌സിനെ കടത്തിവെട്ടി ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍
പ്രധാനമന്ത്രി മോദി കര്‍ഷകരെ ബഹുമാനിക്കുന്നില്ലെന്നും ഡല്‍ഹിയിലെ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇരുവരും ആരോപിച്ചു.ജന്തര്‍ മന്തറില്‍ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇരു നേതാക്കളും കണ്ടിരുന്നു.
കാര്‍ഷിക നിയമങ്ങളെച്ചൊല്ലി രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് മോദി സര്‍ക്കാരിനെ ആക്രമിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും പറഞ്ഞതിന് പിന്നാലെയാണ് റാലി സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുക മാത്രമല്ല, അവരെ നശിപ്പിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments