ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ ഉത്തര്‍ പ്രദേശില്‍ സജീവമായി വാക്സിന് രാഷ്ട്രീയം. അടുത്ത വര്‍ഷം ബഹുജന്‍ സമാജ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ‘ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അടുത്ത വര്‍ഷം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, എല്ലാവര്ക്കും സൗജന്യമായി കോവിഡ് 19 വാക്സിന് ലഭ്യമാക്കും’ -മായാവതി പറഞ്ഞു.
Read Also: ബോധവത്കരണത്തിനായി ഷോട്ട് ഫിലിം; ക്ലാപ്പടിച്ച് ചിന്ത ജെറോം
എന്നാൽ ജനുവരി 16 മുതല്‍ വാക്സിന് വിതരണം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത മായാവതി കേന്ദ്രവും സംസ്ഥാന സര്‍ക്കാറും കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോവിഡ് വാക്സിന് വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതോടോപ്പം കേന്ദ്ര, സംസ്ഥാന സര്കാറുകള് എല്ലാവര്ക്കും സൗജന്യമായി വാക്സിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു -മായാവതി പറഞ്ഞു.
Post Your Comments