Latest NewsNewsIndia

‘അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്​സിന്‍’; തെരെഞ്ഞെടുപ്പ് തന്ത്രവുമായി മായാവതി

കോവിഡ്​ വാക്​സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ലഖ്​നോ: നിയമസഭ തെരഞ്ഞെടുപ്പിന്​ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ ഉത്തര്‍ പ്രദേശില്‍ സജീവമായി വാക്​സിന്‍ രാഷ്​ട്രീയം. അടുത്ത വര്‍ഷം ബഹുജന്‍ സമാജ്​​ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ നല്‍കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി പറഞ്ഞു. ‘ഉത്തര്‍പ്രദേശില്‍ ബി.എസ്​.പി അടുത്ത വര്‍ഷം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും സൗജന്യമായി കോവിഡ്​ 19 വാക്​സിന്‍ ലഭ്യമാക്കും’ -മായാവതി പറഞ്ഞു.

Read Also: ബോധവത്കരണത്തിനായി ഷോട്ട് ഫിലിം; ക്ലാപ്പടിച്ച് ചിന്ത ജെറോം

എന്നാൽ ജനുവരി 16 മുതല്‍ വാക്​സിന്‍ വിതരണം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്​ത മായാവതി കേന്ദ്രവും സംസ്​ഥാന സര്‍ക്കാറും കോവിഡ്​ വാക്​സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോവിഡ്​ വാക്​സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതോടോ​പ്പം കേന്ദ്ര, സംസ്​ഥാന സര്‍കാറുകള്‍​ എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു -മായാവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button