Latest NewsKeralaNews

ബോധവത്കരണത്തിനായി ഷോട്ട് ഫിലിം; ക്ലാപ്പടിച്ച് ചിന്ത ജെറോം

തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രീകരണം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ കൂടിയായ ചിന്ത ജേറോം.

തിരുവനന്തപുരം: സംസ്ഥാനത്തെ യുവജന ബോധവത്കരണത്തിന്റെ ഭാഗമായി യുവജന കമ്മീഷന്‍ നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രീകരണം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ കൂടിയായ ചിന്ത ജേറോം. ക്ലാപ്പ് അടിച്ചുകൊണ്ടായിരുന്നു ചിത്രീകരണം ഉദ്ഘാടനം ചെയ്തത്.

Read Also: രാമക്ഷേത്ര നിര്‍മാണത്തിന്​ രാഷ്ട്രപതിയുടെ സംഭാവന

എന്നാൽ യുവജനങ്ങളുടെ അവകാശം സംരക്ഷിക്കുക, അതിന്റെ നിയമവശങ്ങള്‍ മനസിലാക്കി കൊടുക്കുക, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിരോധിക്കപ്പെട്ട മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബോധവത്കരണ ഹ്രസ്വചിത്രം ഒരുക്കുന്നത്. രതീഷ് രോഹിണിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. ശരത് അപ്പാനി, വിനീത, ബേബി ശ്രയാ ശ്യാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button