KeralaNattuvarthaNews

സ്വകാര്യ ലോട്ടറികളുടെ കടന്നുകയറ്റം; കളക്ടറേറ്റിനുമുന്നിൽ ധർണ

ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ്‌ സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ

മലപ്പുറം : കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തി ലോട്ടറി തൊഴിലാളികൾ. സ്വകാര്യ ലോട്ടറികളുടെ കടന്നുകയറ്റം തടയാൻ കേന്ദ്ര ലോട്ടറി നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ്‌ സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ.

ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് വി.പി. ഫിറോസ് ഉദ്ഘാടനംചെയ്തു. സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാപ്രസിഡന്റ് കനകൻ വള്ളിക്കുന്ന് അധ്യക്ഷതവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button