കൊല്ലം : വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡില്‍ ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചതായി പരാതി. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നാണ് ആക്ഷേപം.പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം.
Read Also : യുവതിയെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണം ഉയര്‍ന്നു. ക്ഷീര വികസന സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎല്‍എ. പൊലീസിന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം. വാര്‍ഡ് മെമ്പറെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന കാരണത്താലാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചത്.
Post Your Comments