KeralaLatest NewsNews

ഉയരമില്ലെന്ന പേരിൽ ഭർത്താവ് മൊഴി ചൊല്ലാൻ ശ്രമിക്കുന്നെന്ന് പരാതിയുമായി ഭാര്യ

കോഴിക്കോട് : ഉയരമില്ലാത്തത് കാട്ടി ഭർത്താവ് മൊഴി ചൊല്ലാൻ ശ്രമിക്കുന്നതായി പരാതിയുമായി കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഷഫീന. ഭര്‍ത്താവ് ഷാഫിക്കെതിരെ ഭാര്യയും, മക്കളും കുത്തിയിരുപ്പ് സമരം ആരംഭിച്ചു.

Read Also : വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് വരുന്നു , കൂടുതൽ വിവരങ്ങൾ പുറത്ത്

പതിനൊന്ന് വര്‍ഷം മുമ്പാണ് ഷഫീനയെ ഷാഫി വിവാഹം ചെയ്തത്. മുന്നു വര്‍ഷം മുമ്പ് ഇവര്‍ കുടുംബസമേതം ഗള്‍ഫിലേയ്ക്ക് പോയി. ഒരുമാസത്തിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേയ്ക്ക് അയച്ചു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ സ്വന്തം വീട്ടിലേയ്ക്ക് പോകാനും ഭാര്യയോട് പറഞ്ഞു . പിന്നീട് ഷാഫി ഭാര്യയെ വിളിക്കുകയോ , ഫോൺ വിളിച്ചാൽ എടുക്കുകയോ ചെയ്യാറില്ല .

ഇതിനിടയിലാണ് തനിക്ക് ഉയരം പോരെന്ന കാരണം പറഞ്ഞ് ഭർത്താവ് മൊഴി ചൊല്ലാൻ ശ്രമിക്കുന്നതെന്ന് ഷഫീന പറഞ്ഞു . നിരവധി തവണ ഒത്തൊരുമിപ്പ് ചർച്ചകൾ നടത്തുകയും , കെഞ്ചി പറയുകയും ചെയ്തിട്ടും ഭർത്താവ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല .ഇതിനെതുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുമുറ്റത്ത് ഷഫീനയും മൂന്ന് മക്കളും കുത്തിയിരുപ്പ് സമരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button