CinemaMollywoodLatest NewsKeralaBollywoodNewsIndiaEntertainmentInternationalBusinessKollywoodMovie GossipsMovie Reviews

വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് വരുന്നു , കൂടുതൽ വിവരങ്ങൾ പുറത്ത്

വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക വിവരം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു സര്‍പ്രൈസ് അപ്‍ഡേഷന്‍ കൂടി പുറത്തുവരുന്നു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നുവെന്ന ഏറെ കൗതുകമുണര്‍ത്തുന്ന വിവരമാണ് അത്.

Read Also : ചൈനീസ് ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്ക് ആയ ‘കബീര്‍ സിംഗി’ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

https://www.facebook.com/sumitkadelofficial/posts/1020952678429224

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിൽ വിജയ് സേതുപതി വില്ലനാകുമ്പോൾ നായികാ വേഷം ചെയ്തിരിക്കുന്നത് മാളവിക മോഹൻ ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button