വയനാട്: ഭര്‍ത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ആരോപിച്ച് തൃശൂര്‍ സ്വദേശിനി രംഗത്ത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഗുലാമിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ സഫാന എത്തിയിരിക്കുന്നത്. തലാഖ് ചൊല്ലിയതിന് പിന്നാലെ തന്നെയും കുഞ്ഞിനെയും ഭര്‍തൃമാതാവ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും സഫാന പറഞ്ഞു.
Read Also: ഹണി റോസിനെതിരെ ലൈംഗിക ചുവയുള്ള മോശം പരാമര്‍ശങ്ങൾ : സന്തോഷ് വർക്കി വിവാദത്തിൽ
2019 ജൂണ്‍ ആറിനാണ് ഗുലാമും സഫാനയും വിവാഹിതരായത്. പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് സഫാന പറയുന്നു. സ്ത്രീധനം തന്നില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും ഉമ്മയും നിരന്തരം വഴക്കിടുമായിരുന്നു. ഇതിനിടയിലാണ് വിദേശത്ത് ജോലി ചെയ്യുന്ന ഗുലാം തലാഖ് ചൊല്ലിയത്.
തലാഖ് ചൊല്ലിയതിനാല്‍ താന്‍ ഭാര്യയല്ലെന്നാണ് ഭര്‍ത്താവും ഉമ്മയും പറയുന്നത്. തലാഖ് ചൊല്ലിയാല്‍ ഇനി കോടതി വഴി ഒന്നും ചെയ്യേണ്ടെന്നാണ് അവരുടെ വാദം. ഗുലാമിന്റെ വക്കീല്‍ ഉള്‍പ്പെടെ തലാഖിന് അനുകൂലമായ നിലപാടാണ് എടുത്തത്. മുസ്ലീമായാല്‍ തലാഖ് ചൊല്ലിയാല്‍ ബന്ധം അവസാനിച്ചുവെന്നാണ് വക്കീല്‍ പോലും പറയുന്നതെന്ന് സഫാന കുട്ടിച്ചേര്‍ത്തു.
Post Your Comments