മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ പൊലീസ് സ്‌റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി. സംഭവം വിവാദമായതോടെ ശിക്ഷാ നടപടി നൽകിയതിനെ ന്യായീകരിച്ച് ഡിസിപി ഐശ്വര്യ ഡോങ്റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ ജാഗ്രതയില്ലാതെയായിരുന്നു നിന്നുരുന്നതെന്നും ഐശ്വര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി. അതിനാലാണ് അവരെ ട്രാഫികിലേക്ക് മാറ്റിയത്. അവിടെ അവർ നന്നായി ജോലി ചെയ്യുന്നുണ്ട്’ എന്നാണ് ഡിസിപിയുടെ ന്യായീകരണം. അടുത്തിടെ ചുമതലയേറ്റ ഉദ്യോഗസ്ഥയെ പാറാവ് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥ മഫ്തിയിലെങ്ങനെ തിരിച്ചറിയുമെന്ന ചോദ്യവുമുയരുന്നുണ്ട്.
Also Read: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് കോവിഡ്
യൂണിഫോമിലല്ലാത്തിനാലും പുതുതായി ചുമതലയേറ്റ ആളായതിനാലും തനിക്ക് തിരിച്ചറിയാനായില്ലെന്നായിരുന്നു വിഷയത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ വിശദീകരണം നൽകിയത്. കൊവിഡ് കാലത്ത് പൊലീസ് സ്റ്റേഷനിലേക്ക് ആളുകളെ കടത്തി വിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഡിസിപിയെ തടഞ്ഞതും വിവരങ്ങൾ തേടിയതും. എന്നാൽ, ഇത് ഡിസിപിയെ ചൊടിപ്പിക്കുകയായിരുന്നു.
Post Your Comments