ഡല്‍ഹി: ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി അമേരിക്ക വൈദ്യുത കാർ നിർമാതക്കളായ ടെസ് ല ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തു. ടെസ് ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പൈവറ്റ് ലിമിറ്റഡ് എന്നാണ് ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേര്. 2021 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. മോഡല്‍ 3 സെഡാനാവും ഇന്ത്യയില്‍ ആദ്യം വില്പനയ്ക്ക് എത്തുക.
Also related: നമ്പർ വൺ കേരളത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴേക്ക്
ഈ വിഷയത്തെ ലോകത്തെ ശതകോടീശ്വരന്മാരില് ഒന്നാമനും ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകനുമായ ഇലോണ്‍ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചിത്രം പങ്കുവച്ച് ആഘോഷമാക്കിയിരിക്കുകയാണ് ബിജെപി. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിക്കാനുള്ള അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ തീരുമാനത്തിന് പിന്നാലെയാണ് ബിജെപി മസ്കിന്റെ കൈപിടിച്ച് നില്ക്കുന്ന നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
Also related: ഭസ്മാസുരന് വരം നൽകിയ പോലെ പിണറായി മോദിക്കയച്ച കത്ത്, തിരിച്ചടിക്കുമോ എന്ന് കാത്തിരുന്ന് കാണാം
എന്നാൽ ‘വാഗ്ദാനം ചെയ്തതു പോലെ ‘ എന്നാണ് ഇന്ത്യയിലേക്കെത്തുന്നതിനെക്കുറിച്ച് മസ്ക് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘ ‘ഇന്ത്യക്കു ടെസ്ലയെ വേണം’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് അടുത്ത വര്‍ഷം ഉറപ്പായും’ എന്ന് കഴിഞ്ഞ ഒക്ടോബറില്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments