News

ശബരിമലയിൽ വരുമാനമില്ല, പിണറായി സർ‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. വരുമാനം കുറയുന്നത് ബോര്‍ഡിന്റെ കീഴിലുള‌ള മ‌റ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നത് ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ്.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചു. വരുമാന നഷ്‌ടം നികത്താന്‍ മാസപൂജ സമയത്ത് കൂടുതല്‍ ദിവസങ്ങളില്‍ നടതുറക്കണമെന്ന് ആലോചനയുണ്ട്. തന്ത്രി ഉള്‍പ്പടെയുള‌ളവരോട് ഇക്കാര്യം ആലോചിക്കുമെന്നും എന്‍.വാസു അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രം. ബോര്‍ഡിലെ ശമ്പളത്തിന് മാത്രം 30 കോടിയോളം ഒരു മാസം വേണ്ടിവരും. സര്‍ക്കാരിനോട് സഹായം ചോദിച്ചതായും സര്‍ക്കാരിന് ബോര്‍ഡിനോട് പോസി‌റ്റീവ് സമീപനമാണെന്നും വാസു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button