ലഖ്‌നൗ : ഗുജറാത്ത് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം.
മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശര്‍മ ഈയാഴ്ചയാണ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചത്. സൂക്ഷ്മ-ഇടത്തരം സംരഭ വകുപ്പില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ശര്‍മ. ഗുജറാത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ബോര്‍ഡ് മേധാവിയായി ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ പിഎംഒയിലെ ജോയിന്റ് സെക്രട്ടറിയായി. 2017ല്‍ അഡീഷണല്‍ റാങ്കിലുള്ള സെക്രട്ടറിയായി മാറി.
Post Your Comments