Latest NewsIndiaNews

അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ; കേന്ദ്ര നിര്‍ദ്ദേശം ഇങ്ങനെ

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി : പ്രാദേശിക പഠനം നടത്തിയാല്‍ മാത്രമേ അനുമതിയ്ക്ക് പരിഗണിക്കുകയുള്ളൂവെന്ന് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തിയാല്‍ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂവെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.

ഏത് വാക്സിനും രാജ്യത്ത് വിതരണം ചെയ്യണമെങ്കില്‍ ബ്രിഡ്ജിങ് ട്രയല്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതായി ഇന്ത്യയുടെ വാക്സിന്‍ സ്ട്രാറ്റജി പാനല്‍ മേധാവി വിനോദ് കെ. പോള്‍ പറഞ്ഞു. വാക്സിന്റെ ഒരു പുതിയ പ്രദേശത്തെ ഫലപ്രാപ്തി, സുരക്ഷ, നല്‍കേണ്ട അളവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവര ശേഖരണം ലക്ഷ്യമാക്കി നടത്തുന്ന അനുബന്ധ പഠനത്തെയാണ് ബ്രിഡ്ജിങ് ട്രയല്‍ എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുക. കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുന്‍പേ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു. 1,500 ല്‍ അധികം പേരിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തുടര്‍ന്ന് ജനുവരി മൂന്നിനാണ് കോവിഷീല്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button