ThiruvananthapuramKeralaNattuvarthaLatest NewsNews

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം: അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മാത്യു കുഴൽനാടൻ എംഎൽഎ റിസോർട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്.

മാത്യു കുഴൽനാടൻ ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം: പ്രതികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദ്ദേശം അംഗീകരിച്ചു

മാത്യു കുഴൽ നാടൻ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോർട്ട് ഭൂപതിവു ചട്ടം ലംഘിച്ചാണ് നിർമ്മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻമോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സിപിഎം വിജിലൻസിന് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button