തോട്ടുവ: തൊട്ടുവായിൽ സ്ഥാപിച്ച രാജീവ്ഗാന്ധി ശുദ്ധജല പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായിട്ടും ഒരു നടപടിയുമില്ല.തോട്ടുവ പാറപ്പുറം, പാണ്ടിയാൻവിള, തോട്ടുവ വടക്ക്, കൈതയ്ക്കൽ ഭാഗങ്ങളിലെ എഴുപതോളം വീട്ടുകാർ ആശ്രയിച്ചിരുന്ന ശുദ്ധജല പദ്ധതിയായിരുന്നു ഇത്. എന്നാൽ നാളിതുവരെയായിട്ടും പൊട്ടിയ പൈപ്പുകളുടെ പണികൾ നടത്തി കുടിവെള്ളം എത്തിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജല വിതരണം നടത്തുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ പൊട്ടിയതിനെ തുടർന്നാണ് പ്രവർത്തിക്കാതെ വന്നത്. തോട്ടുവ പ്രദേശത്ത് വെള്ളമെത്തിക്കുന്നതിന് ചന്തയിൽ കുഴൽ കിണർ നിർമിച്ച് ഇതിനു സമീപത്തായി ടാങ്കും സ്ഥാപിച്ച് പൈപ്പുലൈനും വലിച്ച് 2009ലാണ് ആരംഭിച്ചത്.
ഒരു വർഷം മുൻപ് ടാങ്ക് സ്ഥാപിച്ച ഭാഗത്തെ പൈപ്പുലൈനുകൾ പൊട്ടിയതോടെയാണ് ഉപയോഗിക്കാൻ പറ്റാതായത്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചാൽ ജല പദ്ധതി പ്രയോജനപ്പെടുത്തിയെടുക്കാൻ കഴിയും. പക്ഷേ ഇതിനു വേണ്ടി ആരും മുന്നോട്ടു വരാത്തതാണ് ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നത്.
Post Your Comments