
മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264 ലെത്തിയെന്നും പ്രസ്താവനയില്‍ പറയുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,509 ആയെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Post Your Comments