
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം 17,652 പേര് ഇന്നലെ മാത്രം രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,13,603 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,46,763 ആയി ഉയർന്നു.
രാജ്യത്തെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,05,12,093 ആയി. ഇന്നലെ മാത്രം 198 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,51,727 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments